Healing Through Yoga

Healing Through Yoga

Title: Healing Through Yoga
Author: Sunil Singh
Release: 2018-06-26
Kind: ebook
Genre: Health & Fitness, Books, Health, Mind & Body
Size: 8567892
നവയുഗത്തിലെ യോഗഗുരു സുനിൽസിങ്ങ്
ആധുനികതയുടേയും സംസ്ക്കാരമൂല്യങ്ങളുടേയും തിളങ്ങുന്ന ഉദാഹരണമാണ് ദില്ലിയിൽ വസിക്കുന്ന യോഗഗുരു സുനിൽസിങ്ങ്. അദ്ദേഹം പ്രാചീനയോഗപദ്ധതിയും ആധുനികയോഗയുടെ അഭ്യാസങ്ങളും കോർത്തിണക്കിയാണ് സമൂഹത്തിന്‍റെ മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രമേഹം, അമിതമായ വണ്ണം, തൊണ്ടവേദന, മനസ്താപം, നടുവുവേദന, ഹൃദയ രോഗങ്ങൾ, ഉറക്കമില്ലായ്മ, പിരിമുറുക്കം തുടങ്ങിയവ യോഗ കാര്യശാലകൾ സംഘടിപ്പിച്ച് സുഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഹാസ്യയോഗയും, യോഗാച്ചിയും, ഗ്രഹനിലക്കുറിപ്പും പ്രയോജനപ്പെടുത്തി ആളുകളെ സുഖപ്പെടുത്തുന്ന ലോകത്തിലെ ഒരേ ഒരു യോഗഗുരു ഇദ്ദേഹമാണ്.
അദ്ദേഹം പല വ്യാവസായിക സ്ഥാപനങ്ങൾക്കും മോഡലിങ്ങിനുള്ള സ്ഥാപനങ്ങൾക്കും, പഞ്ചനക്ഷത്രഹോട്ടലുകൾക്കും, പലരാജ്യങ്ങളിലും പ്രവർത്തിക്കുന്ന കമ്പനികൾക്കും, രാഷ്‌ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥന്മാർക്കും വേണ്ടി യോഗയുടെ കാര്യശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല മുംബൈയിലെ സിനിമാ ലോകത്തെ നടന്മാർക്കും തന്‍റെ യോഗ പരിജ്ഞാനം പകർന്നു കൊടുത്തിട്ടുമുണ്ട്. പൊതുജനങ്ങൾക്കുവേണ്ടി - Zee News, Star News, IBN7, Headlines Today, Sahara, S-One Total T.V. ദൂരദർശ്ശൻ കേന്ദ്രത്തിന്‍റെ ചാനലുകൾ ഇവയിൽ കൂടി യോഗ ഗുരു തന്‍റെ പരിപാടികൾ സംപ്രേഷണം ചെയ്യുകയും അതുകൊണ്ട് പ്രയോജനവും ഉണ്ടായിട്ടുണ്ട്.
യോഗയുടെ പ്രചാരത്തിനായി പല മാസികകളിലും പത്രങ്ങളിലും - Swagat, Asia Spa, Outlook, Internal Solution, Arogya Sanjeevani, Gatirang, Vivah, vanita, Griha Lakshmi, Times of India, Hindustan Times, Financial Express, Amar Ujala, Dainik Jagaran, Dainik Bhaskar, Mid-Day & Sahara newspapers- ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മൂന്നു ദശവത്സരങ്ങൾക്ക് മുമ്പാണ് വാരണാസിയിലെ തന്‍റെ മുത്തച്ഛന്‍റെ കീഴിൽ യോഗ ഗുരു സുനിൽ സിങ്ങ് യോഗ പഠിച്ചത്. അദ്ദേഹത്തിന്‍റെ രക്തത്തിലും, വിചാരത്തിലും വിശ്വാസത്തിലും യോഗ അലിഞ്ഞുചേർന്നതായി കരുതാവുന്നതാണ്. എന്നാൽ ലോകപ്രശസ്തനായ യോഗഗുരു ധീരേന്ദ്രബ്രഹ്മചാരിയുടെ കീഴിൽ മുറപ്രകാരമുള്ള യോഗ പഠിച്ചതും പരിശീലിച്ചതും സ്വർണ്ണമെഡൽ കരസ്ഥമാക്കിയതും 1985 ൽ ജമ്മുകാശ്മീരിൽ വച്ചാണ്.
‘ജിൻഷിൻ ദി റേക്കി’ യിലും അദ്ദേഹം രണ്ടാം സ്ഥാനം നേടിയിരുന്നു.