Title | : | Ikigai |
---|---|---|
Author | : | Francesc Miralles & Héctor García |
Release | : | 2022-05-17 |
Kind | : | audiobook |
Genre | : | Nonfiction |
Preview Intro | |||
---|---|---|---|
1 | Ikigai | Francesc Miralles & Héctor García |
ആഹ്ലാദകരമായ ദീര്‍ഘായുസ്സിന് ഒരു ജാപ്പനീസ് രഹസ്യം 'നിങ്ങള്‍ക്ക് നൂറുവര്‍ഷം ജീവിച്ചിരിക്കാന്‍ ഒരു വഴിയേയുള്ളൂ, അത് സദാ ഊര്‍ജസ്വലരായിരിക്കുക എന്നതാണ്'' - ജപ്പാന്‍ പഴമൊഴി ജപ്പാന്‍കാരെ സംബന്ധിച്ച്, എല്ലാവര്‍ക്കും ഒരു ഇക്കിഗായ് ഉണ്ട് - അതായത്, ജീവിക്കാന്‍ ഒരു കാരണം. ലോകത്തില്‍ ഏറ്റവുമധികം ദീര്‍ഘായുസ്സോടെ ആളുകള്‍ ജീവിക്കുന്ന ആ ജപ്പാന്‍ ഗ്രാമത്തിലുളളവരുടെ അഭിപ്രായത്തില്‍, ആഹ്‌ളാദത്തോടെ ഏറെക്കാലം ജീവിക്കാനുള്ള ഏറ്റവും പ്രധാന വഴി, ആ ഇക്കിഗായിയെ കണ്ടുപിടിക്കലാണ്. ഇക്കിഗായിയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിലൂടെ - അതായത്, അഭിനിവേശവും ജീവിതദൗത്യവും പ്രവൃത്തികളും തൊഴിലുമെല്ലാം പരസ്പരം വിഭജിക്കപ്പെടുന്നിടത്ത് - ഓരോ ദിനവും അര്‍ഥനിര്‍ഭരമാക്കാന്‍ കഴിയും. രാവിലെ എഴുന്നേല്‍ക്കാനുള്ള ഒരു കാരണമായി അത് മാറും. നിരവധി ജപ്പാന്‍കാര്‍ ഒരിക്കലും വിരമിക്കാതിരിക്കുന്നതിനുള്ള കാരണം ഇതാണ് (ഇംഗ്ലീഷിലെ retire എന്നതിന് തുല്യമായ അര്‍ഥമുള്ള ഒരു വാക്ക് വാസ്തവത്തില്‍ ജപ്പാന്‍ ഭാഷയില്‍ ഇല്ല). ഓരോ ജപ്പാന്‍കാരനും സജീവമായി അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളിലേര്‍പ്പെടുന്നു, എന്തുകൊണ്ടെന്നാല്‍, അവര്‍ ജീവിതത്തിന് ശരിയായ ഒരു ലക്ഷ്യം കണ്ടെത്തിയിട്ടുണ്ട് - സദാ ക്രിയാത്മകമായിരിക്കുന്നതിലൂടെയുള്ള ആഹ്‌ളാദം. എന്താണ് നിങ്ങളുടെ ഇക്കിഗായ്? |